കാട്ടാക്കട: ഇന്ധന വിലവർദ്ധനയ്ക്കെതിരെ എൽ.ഡി.എഫിന്റെ ആഹ്വാനപ്രകാരം സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റിയിലെ 75 കേന്ദ്രങ്ങളിൽ പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആര്യനാട് ഗാന്ധി പാർക്കിൽ നടന്ന സമരം സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പുരി സന്തു, അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, കെ.ഹരിസുതൻ, മുരളീധരൻ പിള്ള, ഇറവൂർ പ്രവീൺ, കെ.പി.പ്രമോദ്, കെ.വിജയകുമാർ, കെ.മഹേശ്വരൻ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ.ഷീജ, അബുസാലി, ചൂഴ ഗോപൻ, രാഹുൽ, ആർ.എസ്.ഗിരീഷ് കുമാർ, സുജി മോൻ.എ.എസ്, അംബികുമാരൻ, പൊട്ടച്ചിറ മോഹനൻ, ആർ.പ്രസന്നകുമാരി, ഷാജി കാനകുഴി, പള്ളിവേട്ട സാഗർ, പദ്മാവതി അമ്മ, അജയ കുമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ സമരം ഉദ്ഘാടനം ചെയ്തു. ഉഴമലയ്ക്കൽ എൽ.ഡി.എഫ് സംഘടിപ്പിച്ച സമരം പുതുക്കുളങ്ങര ജംഗ്ഷനിൽ കോൺഗ്രസ്(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.