തിരുവനന്തപുരം: മിൽമയിൽ ഡ്രൈവർ തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ പങ്കെടുത്തത് 200 ലേറെ ഉദ്യോഗാർത്ഥികൾ . പത്രപരസ്യം കണ്ടായിരുന്നു ഉദ്യോഗാർത്ഥികൾ എത്തിയത്. മിൽമ പട്ടം ഓഫീസിൽ വച്ചാണ് ഇന്റർവ്യൂ നടന്നത്.ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ മാത്രമായിരുന്നു ഇന്റർവ്യൂവിൽ പങ്കെടുത്തത്. നിലവിൽ ജോലിയിലുണ്ടായിരുന്ന രണ്ടു ഡ്രൈവർമാർ ഇന്നലെ വിരമിച്ചതിനെ തുടർന്നാണ് ധൃതിപിടിച്ച് ഇന്റർവ്യൂ നടത്തിയത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്റർവ്യൂ നടത്തിയെതെന്ന് അധികൃതർ വിശദീകരിച്ചു .