1

കുളത്തൂർ: കഴിഞ്ഞ ദിവസം കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലുമായുണ്ടായ നാല് വാഹന അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. രാവിലെ 9.30ന് ആക്കുളം ബൈപ്പാസിൽ മുക്കോലയ്ക്കൽ ബൈപ്പാസ് ജംഗഷന് സമീപം സെക്രട്ടേറിയറ്റ് ജീവനക്കാരുമായി കരുനാഗപള്ളിയിൽ നിന്ന് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് ബ്രേക്ക് ചെയ്യുന്നതിനിടെ മുമ്പിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയും,​ പിന്നിലുണ്ടായിരുന്ന കാർ ബസിൽ ഇടിച്ചു കയറുകയും ചെയ്തു.

പരിക്കേറ്റവരെ വി.കെ. പ്രശാന്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ നാട്ടുകാരും തുമ്പ പൊലീസും ആശുപത്രിയിൽ എത്തിച്ചു. രാവിലെ 9 ന് ചന്തവിള കിൻഫ്ര അപ്പാരൽ പാർക്കിന് സമീപം ബൈക്കും ടൂറിസ്റ്റ് ടാക്സിയും കുട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടിന് കാട്ടായിക്കോണത്തും വൈകിട്ട് 5 ന് കാര്യവട്ടത്തും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ ബൈക്ക് യാത്രികർക്ക് സാരമായി പരിക്കേറ്റു. ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി..