karode

പാറശാല: കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മാറാടി വാർഡ് മെമ്പറുമായ രാജേന്ദ്രൻ നായർ വാർഡിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ സ്മാർട്ട്‌ ഫോണുകളുടെയും മുഴുവൻ വിദ്യാർത്ഥികൾക്കുമായി നടപ്പിലാക്കിയ പഠനോപകരണങ്ങളുടെയും വിതരണം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. 'അവർ പഠിക്കട്ടെ നമുക്ക് കൈത്താങ്ങാകാം' പദ്ധതി പ്രകാരം ചെറുക്കുഴിക്കര കോളനിയിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ വി.ശ്രീധരൻ നായർ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡൻറ് എസ്.കെ അരുൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്.കെ.അനു, കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് സുനിൽ, സനൽ, ഭദ്രൻ, ജസ്റ്റിൻരാജ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

caption: കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മാറാടി വാർഡ് മെമ്പറുമായ രാജേന്ദ്രൻ നായർ വാർഡിലെ കുട്ടികൾക്കായി നടപ്പിലാക്കിയ സ്മാർട്ട്‌ ഫോണുകളുടെയും പഠനോപകരണങ്ങളുടെയും വിതരണം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്യുന്നു.