തിരുവനന്തപുരം: കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് പ്രമുഖ ഡിസൈൻ, ടെക്‌നോളജി സേവനദാതാക്കളായ ടാറ്റാ എൽക്സി, കിൻഫ്രയുമായി ധാരണാപത്രം ഒപ്പിട്ടു. ആദ്യഘട്ടത്തിൽ 75 കോടി രൂപ നിക്ഷേപമാണ് നടത്തുക. മൂന്നു വർഷത്തിനുള്ളിൽ 2,500 പേർക്ക് നേരിട്ടും 1,500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. അഞ്ചുവർഷത്തിനകം 6,000 തൊഴിലവസരങ്ങൾ ടാറ്റാ എൽക്സി വിപുലീകരണത്തിലൂടെ സൃഷ്ടിക്കും.