പരുത്തിപ്പള്ളി: കോട്ടൂർ അഗസ്ത്യ വനത്തിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി മെമ്പർ എൻ. വേലുക്കുട്ടിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ആദിവാസി സെറ്റിൽമെന്റുകളായി 1500 ഒാളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ഒന്നുമുതൽ പ്ലസ് ടുവരെയായി 700 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. ഇവിടെ കൊവിഡ് മൂലം ഒാൺലൈൻ പഠനം നടത്തുന്നുമ്ടെങ്കിലും മിക്ക വിദ്യാർത്ഥികൾക്കും മൊബൈൽ റെയ്ഞ്ച് ഇല്ലാത്തത് കാരണം പഠനം നടക്കാറില്ല. മാങ്കോട്, ചേനംപാറ, പൊടിയം, ആമല, ചെറുമാങ്കൽ എന്നീ അഞ്ച് മേഖലകളിൽ ടവർ സ്ഥാപിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നിവേദക സംഘം ആവശ്യപ്പെട്ടു. സംഘം എം.എൽ.എ അഡ്വ. ജി. സ്റ്റീഫന്റെ നിർദ്ദേശപ്രകാരമെത്തിയ നിവേദക സംഘത്തിൽ പ്രശ്നത്തിന് അടിയര പ്രാധാന്യം നൽകുന്നതാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി എൻ. വേലുക്കുട്ടി അറിയിച്ചു.