c

കൊട്ടാരക്കര: ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . കൊട്ടാരക്കര കിഴക്കേ തെരുവ് കാഞ്ഞിരംവിള വീട്ടിൽ ജേക്കബ് - ഗ്രേസി ദമ്പതികളുടെ മകൻ ജിതിൻ ജോൺ ജേക്കബാണ് (26)മരിച്ചത്. കുടുംബാംഗങ്ങളെല്ലാം വിദേശത്തായതിനാൽ ഇയാൾ ഒറ്റക്കായിരുന്നു താമസം. മൂന്നു ദിവസമായി ഇയാളെ പുറത്തു കാണാനില്ലായിരുന്നു. അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ പൊലീസിലറിയിക്കുകയായിരുന്നു. പരിശോധന നടത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കാണപ്പെട്ടത്. മൃതദേഹം ജീർണാവസ്ഥയിലായിരുന്നു.