വിതുര: നന്മ ഫൗണ്ടേഷനും സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയും ചേർന്നു നടപ്പിലാക്കുന്ന ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യ കിറ്റ് വിതരണവും എസ്.പി.സി തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പഠന കിറ്റ് വിതരണവും ബോണക്കാട് വച്ച് കോസ്റ്റൽ പൊലീസ് ഐ.ജി.പി.വിജയൻ ഐ.പി.എസ് നിർവഹിച്ചു. ലോക്ക്ഡൗണിൽ ദുരിതം അനുഭവിക്കുന്നവർക്കായി നടപ്പിലാക്കി വരുന്ന ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി പത്തു ലക്ഷത്തിലധികം ഭക്ഷണപ്പൊതികളും, ഭക്ഷ്യ കിറ്റ്കളുമാണ് സംസ്ഥാനത്തുടനീളം വിതരണം ചെയ്തത്.
എസ്.പി.സി.പദ്ധതിയുടെ സംസ്‌ഥാന അസിസ്റ്റന്റ് നോഡൽ ഓഫീസർ പ്രതാപൻ നായർ, വിതുര പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥൻ, എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ അനിൽ കുമാർ, സബ് ഇൻസ്‌പെക്ടർ വി.വി. വിനോദ്, സിവിൽ പൊലീസ് ഓഫീസർ സൈനി കുമാരി, എസ്.പി.സി പദ്ധതിയുടെ വിതുര സ്കൂൾ സി.പി.ഒ മാരായ അൻവർ കെ. ഷീജ. വി.എസ്, മീനാങ്കൽ സ്കൂൾ സി.പി.ഒ സദകത്തുള്ള, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.