ബാലരാമപുരം: കോൺഗ്രസിന്റെ അന്നം പുണ്യം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നിർദ്ധനർക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകുന്ന പത്ത് രൂപ പദ്ധതി ചലഞ്ചിന് തുടക്കമായി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം അഡ്വ.എം. വിൻസെന്റ് എം.എൽ.എ നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. സാജൻ അദ്ധ്യക്ഷത വഹിച്ചു. പപുന്നക്കാട്, പനയാറക്കുന്ന്, നെല്ലിവിള, ചാമവിള, കോട്ടുകാൽ കോണം, എരുത്താവൂർ, റസൽപുരം, രാമപുരം, പുള്ളിയിൽ എന്നീ വാർഡുകളിലും ഉദ്ഘാടനം നടന്നു. പത്ത് രൂപ ചലഞ്ച് പത്ത് ദിവസം തുടരും.