petrol

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ എ.ഐ.സി.സി നിർദ്ദേശപ്രകാരം കോൺഗ്രസ് സംസ്ഥാന വ്യാപകമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവിച്ചു.

ഈ മാസം 7നും 17നുമിടയ്ക്ക് കോൺഗ്രസ് ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലാകും പ്രതിഷേധം.

സംസ്ഥാനതലത്തിൽ മാർച്ചും ധർണയുമാണ്. ജില്ലാതലത്തിൽ അഞ്ചു കിലോമീറ്റർ സൈക്കിൾ റാലിയും പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും നടത്തും. ഡി.സി.സികൾ ഒപ്പു ശേഖരിച്ച് കെ.പി.സി.സിക്ക് നൽകും.