ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്ക് ജൂലായ് 15ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ നിമിഷ സജയനാണ് നായിക. ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ദിവ്യപ്രഭ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സാനു വർഗീസ് ജോണാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: സുഫീൻ ശ്യം.