കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ കാർഷിക കാമ്പെയ്‌നിന്റെ ഭാഗമായ ' എന്റെ കൃഷി - എന്റെ ഭക്ഷണം ' പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകളും കൃഷി രീതികൾ വിവരിക്കുന്ന കൃഷി പുസ്‌തകങ്ങളും വിതരണം ചെയ്‌തു. ഗ്രന്ഥശാലാ പ്രസിഡന്റ് എ.ജെ. അലക്‌സ് റോയ് പരിപാടി ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി എസ്. രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. അനിക്കുട്ടൻ, വി.ആർ. റൂഫസ്, എസ്.പി. സുജിത്ത്, ബി. റെജി ചായ്ക്കുളം, ബിന്ദു ജോയ് തുടങ്ങിയവർ പങ്കെടുത്തു.