ബാലരാമപുരം: നിർദ്ധന വിദ്യാർത്ഥികൾക്കുള്ള നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിന്റെ സ്‌മാർട്ട് ഫോൺ വിതരണം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം. പൊന്നയ്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി. സുനിതറാണി, ബ്ലോക്ക് പഞ്ചായത്തംഗം അശ്വതി ചന്ദ്രൻ, മെമ്പർമാരായ ബി. സുലോചന, സി.എസ്. അജിത, ബാങ്ക് ഭരണസമിതിയംഗങ്ങളായ സി. വിജയരാജൻ, ടി. സദാനന്ദൻ, എസ്. പ്രഭകുമാർ, ഡി. ജയകുമാർ, ബാങ്ക് സെക്രട്ടറി എസ്. സജീവ് എന്നിവർ പങ്കെടുത്തു.