ബാലരാമപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് സി.പി.എം നോർത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നൽകുന്ന സ്നേഹാക്ഷരം പദ്ധതി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റിയംഗം എം.എം.ബഷീർ, സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.എസ്. വസന്തകുമാരി, എം.ബി.അഖില, കെ.ഗോപിനാഥൻ, വി.ഹരികുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എച്ച്. സാദിക്കലി, എസ്.രജിത് കുമാർ എന്നിവർ പങ്കെടുത്തു. ഗവ.ഹയർ സെക്കൻഡറി,ഹൈസ്കൂൾ ബാലരാമപുരം, കൃഷ്ണപുരം ഹൈസ്കൂൾ, ഡി.വി എൽ.പി.എസ്, യു.പി.എസ് തലയൽ, കെ.വി എൽ.പി.എസ് പുന്നക്കാട്, തലയൽ ഗവ.കെ.വി എൽ.പി.എസ്, റസൽപുരം ഗവ.യു.പി.എസ് എന്നിവിടങ്ങളിൽ പഠിക്കുന്ന നോർത്ത് ലോക്കൽ പ്രദേശത്തെ 52 കുട്ടികൾക്കാണ് സ്മാർട്ട് ഫോൺ വിതരണം ചെയ്തത്.