പൂവച്ചൽ: ഡിജിറ്റിൽ പഠന സൗകര്യമില്ലാതിരുന്ന 30 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി പൂവച്ചൽ ഗവ.യു.പി സ്കൂൾ. സ്കൂളിലെ അദ്ധ്യാപകർ, പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹായത്തോടെ 30ഫോണുകൾ സമാഹരിച്ചു. പി.ടി.എ പ്രസിഡന്റ് ജി.ഒ. ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി. സ്റ്റീഫൻ എം.എൽ.എ ഫോണുകൾ വിതരണം ചെയ്തു. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ, ജില്ലാ പഞ്ചായത്തംഗം രാധിക, ഹെഡ്മിസ്ട്രസ് ഗീത, എസ്.ആർ.ജി.കൺവീനർ സ്റ്റുവർട്ട് ഹാരിസ്, ബ്ലോക്ക് പഞ്ചായത്തംഗം ഉഷാവിൻസന്റ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സൗമ്യാജോസ്, ഷെമീമ, അജിലാഷ്, എസ്.എം.സി ചെയർമാൻ നാസറുദീൻ, മദർ പി.ടി.എ പ്രസിഡന്റ് പ്രമീള, പി.ടി.എ പ്രസിഡന്റ് മാമ്പള്ളി സതീഷ് എന്നിവർ സംസാരിച്ചു.