തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദ കാലത്തിന് മുന്നേ നടന്ന സന്യാസിവര്യനായിരുന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശാശ്വതികാനന്ദയുടെ 19ാമത് സമാധി ദിനത്തോടനുബന്ധിച്ച് സ്വാമിയുടെ വാസസ്ഥലമായിരുന്ന മുട്ടടയിലെ ശ്രീനാരായണ ഫൗണ്ടേഷൻ ആസ്ഥാന മന്ദിരത്തിൽ നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതാതീത അത്മീയതയുടെയും മാനവീകതയുടെയും വക്താവും പ്രചാരകനുമായിരുന്ന അദ്ദേഹം സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും സ്വാമിയുടെ സാന്നിദ്ധ്യവും വാക്കുകളും തുണയായിട്ടുണ്ടെന്നും ചെന്നിത്തല അനുസ്മരിച്ചു.
സ്വാമി സൂഷ്മാനന്ദ, ഗുരുനാരായണ ഫൗണ്ടേഷൻ ചെയർമാൻ ജി.മോഹൻദാസ്, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി ശുഭാംഗാനന്ദ, ടി.കെ. ശ്രീനാരായണദാസ്, സ്വാമി കൃഷ്ണാനന്ദ, ശിവഗിരി യുവജനവേദി സെക്രട്ടറി അരുൺകുമാർ, കെ.മുരളി തുടങ്ങിയവർ പങ്കെടുത്തു.