കാട്ടാക്കട .ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് നിലാവ് സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ പരുത്തിപ്പള്ളി, കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരെ ആദരിച്ചു. കാട്ടാക്കട.പരുത്തിപ്പള്ളി പ്രാഥമികകേന്ദ്രങ്ങളിൽ വച്ച് നടന്ന ഡോക്ടേഴ്സ് ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ. എസ് ഉദ്ഘാടനം ചെയ്തു. നിലാവ് സാംസ്കാരികവേദി ചെയർമാൻ പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ നെൽസൺദേവ്, പ്രവീൺ രാജ്, പ്രവീണ, ജോയി ജോൺ, നവീൻ എന്നിവരെയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ കമൽരാജ്‌, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. സുനിൽകുമാർ, കവി സെയ്ത് സബർമതി, സി.ആർ. ഉദയകുമാർ, സജീം ഭാവന എന്നിവർ സംസാരിച്ചു.