ആര്യനാട്:കൊവിഡ് സാഹചര്യത്തിൽ ആര്യനാട് പഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ഇന്ന് മുതൽ വിതരണം ചെയ്യും. അപേക്ഷകൾ വിതരണം ചെയ്യുന്ന വാർഡ്, അങ്കണവാടി എന്നിവ ക്രമത്തിൽ. കീഴ്പാലൂർ (കീഴ്പാലൂർ അങ്കണവാടി), മീനാങ്കൽ (മലയൻതേരി, പാറമുക്ക്), തേവിയാരുകുന്ന് (തേവിയാരുകുന്ന്), പൊട്ടൻചിറ (വാറുകാട്,ഹൗസിംഗ് ബോർഡ്), ഈഞ്ചപ്പുരി(ചെറുമഞ്ചൽ), കൊക്കോട്ടേല(വള്ളിമംഗലം), പാലൈക്കോണം(പാലൈക്കോണം), ഇരിഞ്ചൽ(ഇരിഞ്ചൽ), പള്ളിവേട്ട(പള്ളിവേട്ട), കാഞ്ഞിരംമൂട് (പഴയതെരുവ്,ചെറിയാര്യനാട് കോളനി), കാനക്കുഴി(കാനക്കുഴി), ചൂഴ(ചൂഴ), ആര്യനാട് ടൗൺ(ആര്യനാട് ടൗൺ), കോട്ടയ്ക്കകം(കോട്ടയ്ക്കകം), ഇറവൂർ(മാങ്കോട്), വലിയകലുങ്ക്( തട്ടാംവിളാകം) , പറണ്ടോട്(പറണ്ടോട്, വലിയകലുങ്ക്), പുറുത്തിപ്പാറ (പുറുത്തിപ്പാറ). പൂരിപ്പിച്ച അപേക്ഷകൾ 10ന് മുമ്പായി തിരികെ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.