വക്കം : ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സി.പി.ഐ (എം) വക്കം ലോക്കൽ കമ്മിറ്റി ഡോക്ടർമാരെ ആദരിച്ചു. കൊവിഡ് മഹാമാരിയിൽ വിശ്രമമില്ലാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ നടത്തുന്ന സേവനങ്ങളുടെ മഹത്വം വാക്കുകൾക്ക് അതീതമാണ്. കഴിഞ്ഞ രണ്ടു വർഷക്കാലമായി കൊവിഡ്- 19 ചിറയിൻകീഴ് താലൂക്ക് നോഡൽ ഓഫീസറായി പ്രവർത്തിക്കുന്ന ജനകീയനായ ഡോക്ടർ രാമകൃഷ്ണ ബാബു, വക്കംറൂറൽ ഹെൽത്ത് സെന്റർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. അജിത്ത് ചക്രവർത്തി , മെഡിക്കൽ ഓഫീസർ ഡോ. നിഹാൽ മുഹമ്മദ് എന്നിവരെ ആദരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റിയംഗവും വക്കം ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജെ. സലിം ,ബ്രാഞ്ച് സെക്രട്ടറി റ്റി. ഷാജു, ഹെൽത്ത് നഴ്സ് എൽ. ലേഖ എന്നിവർ ആദരവ് ചടങ്ങിൽ പങ്കെടുത്തു.