sarkara

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്ര ശ്രീകോവിലിൽ ചുമർചിത്ര രചനയ്ക്കു ഇന്നലെ പുലർച്ചെ ക്ഷേത്രാചാരവിധികളോടെ തുടക്കം കുറിച്ചു. ക്ഷേത്ര മേൽശാന്തി വാളക്കോട്ട് മഠത്തിൽ ജയപ്രകാശ് പരമേശ്വരരുവിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പൂജാ ചടങ്ങുകൾക്കൊടുവിൽ പ്രശസ്ത ചുമർ ചിത്രകാരൻ പ്രിൻസ് തോന്നയ്ക്കൽ ശ്രീകോവിൽ ചുമരിൽ ഓം എന്നെഴുതി ചിത്രരചനയുടെ പ്രാഥമിക ചടങ്ങുകൾക്കു തുടക്കമിട്ടു. കീഴ്ശാന്തിമാരായ കണ്ണൻ പോറ്റി, ഈശ്വരൻപോറ്റി, ക്ഷേത്രം അഡ്മിനിസ്ടേറ്റീവ് ഓഫിസർ ദിലീപ് കുമാർ , ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് മിഥുൻ ടി. ഭദ്രൻ, ഭരണസമിതി അംഗങ്ങളായ എസ്.വിജയകുമാർ, മണി കുമാർ ശാർക്കര, മോഹനൻ നായർ, കിട്ടു ഷിബു, ഭദ്രകുമാർ , അജിത്ത് പ്രസാദ് എന്നിവർ പങ്കെടുത്തു. 13 മാസം കൊണ്ടു പൂർത്തീകരിക്കുന്ന ചുമർ ചിത്രത്തിൽ ക്ഷേത്രമാഹാത്മ്യവും ചരിത്രവും ഉൾപ്പെടും. സംഗീത പ്രിൻസ്, വിനോദ്, രഞ്ജിത്ത്, കണ്ണൻ, അജിത്ത് എന്നിവരടങ്ങിയ അഞ്ചംഗ ചിത്രകാരൻമാരും പ്രിൻസ് തോന്നയ്ക്കലിനൊപ്പം ഉണ്ടാവും.
ആറ്റിങ്ങൽ സ്വദേശിയായ ടി.എസ്.നായർ 10 ലക്ഷം രൂപ ചെലവഴിച്ചു വഴിപാടായാണു ശ്രീകോവിൽ ചുമരുകളിൽ ചിത്രരചന നിർവഹിക്കുന്നത്.