മടവൂർ: കൊവിഡ് പ്രതിസന്ധിയിൽ മറ്റുള്ളവർക്ക് താങ്ങും തണലുമായി പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ്മനിരതരായിരിക്കുന്ന മടവൂർ പി.എച്ച്.സിയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരെയും ആദരിച്ചുകൊണ്ട് മടവൂർ ഗവൺമെന്റ് എൽ.പി.എസിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. മടവൂർ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ പ്രവർത്തകർ തുടങ്ങി കൊവിഡ് പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലതയോടെ അഹോരാത്രം പ്രവർത്തിക്കുന്നവർ അംഗീകാരം ഏറ്റുവാങ്ങി. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ, വൈസ് പ്രസിഡന്റ് റസിയ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ,വാർഡ് പ്രതിനിധികളായ സന്തോഷ് ,സിമി, പി.ടി.എ പ്രസിഡന്റ് ബിനുകുമാർ, ഹെഡ് മാസ്റ്റർ ഇക്ബാൽ, ഡോ. ജിതേഷ് എന്നിവർ സംബന്ധിച്ചു.