നെടുമങ്ങാട്: പൂവത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നെടുമങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കിടക്കകൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ കൈമാറി. മന്ത്രി ജി.ആർ. അനിൽ ഉപകരണങ്ങൾ ആശുപത്രി അധികൃതർക്ക് കൈമാറി. ബാങ്ക് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, സി.പി.എം പൂവത്തൂർ ലോക്കൽ സെക്രട്ടറി എസ്.എസ്. ബിജു, ബാങ്ക് ഭരണസമിതി അംഗങ്ങളായ മന്നൂർക്കോണം രാജേന്ദ്രൻ, സി. ജയമോഹൻ, എസ്. രവീന്ദ്രൻ, അജിതകുമാരി, ഷിനി പുങ്കുമൂട്, മുനിസിപ്പൽ കൺസിലർമാരായ എം. രാജേന്ദ്രൻ, ലേഖവിക്രമൻ, ബാങ്ക് ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.