നെയ്യാറ്റിൻകര: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഇന്ധനവില വർദ്ധനയ്ക്കെതിരെ പ്രവർത്തകർ പ്രതിഷേധിച്ചു. കാരോട് പഞ്ചായത്തിൽ മണ്ഡലം സെക്രട്ടറി എ.എസ്.ആനന്ദ് കുമാർ, മണ്ഡലം സെക്രട്ടേറിയറ്റംഗം എൽ.ശശികുമാർ, എസ്.ശശിധരൻ, നെയ്യാറ്റിൻകര ടൗൺ മേഖലയിൽ ജില്ല കൗൺസിലംഗം എൻ.അയ്യപ്പൻനായർ, സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം എൻ.രതീന്ദ്രൻ, ഓത്താന്നിയിൽ മണ്ഡലം സെക്രട്ടറിയറ്റംഗം എസ്.രാഘവൻനായർ, പെരുമ്പഴുതൂരിൽ ജില്ലാ കൗൺസിലംഗം ജി.എൻ.ശ്രീകുമാരൻ, വി.ഐ.ഉണ്ണികൃഷ്ണൻ, അതിയന്നൂരിൽ പ്രൊഫ.എം.ചന്ദ്രബാബു, ജി.കെ.മോഹനൻ, വി.രാജേന്ദ്രൻ, തിരുപുറത്ത് എ.മോഹൻദാസ്, ഷിബു കുമാർ, പി.പി.ഷിജു, ആറ്റുപുറം സജി, കുളത്തൂരിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വട്ടവിള ഷാജി, കെ.ഭാസ്കരൻ, അമരവിളയിൽ അമരവിളസലീം, കെ.മോഹനൻ, കൊടങ്ങാവിളയിൽ എൽ.ഡി.എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ, ആറാലുംമൂട്ടിൽ ബി.എസ്.ചന്തു, വി.എസ്.സജീവ് കുമാർ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.