കാട്ടാക്കട: കൃഷി ഭവനുകൾ സ്മാർട്ട്‌ ആകുന്നതിനൊപ്പം കർഷകർക്ക് അപേക്ഷയും ആനുകൂല്യവും എല്ലാം ഓൺലൈനിൽ ആക്കുന്നതിന്റെ ഭാഗമായി കേരളാ അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷനും ജേയിന്റ് കൗൺസിലും സംസ്ഥാന വ്യാപകമായി നടത്തുന്ന ഇ കിസാൻ, ഇ ഡെസ്‌ക് ജില്ലാതല കാമ്പെയ്ൻ കാട്ടാക്കട കൃഷിഭവനിൽ ജില്ല പാഞ്ചായത്തംഗം രാധിക ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എസ്.എ ജില്ലാ പ്രസിഡന്റ് ശ്യാംരാജ്, ജില്ലാ സെക്രട്ടറി ഷാഫി, ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി. ഗോപകുമാർ, പി.ഹരീന്ദ്രനാഥ്, അജയകുമാർ, സുരേഷ്, അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.