നെയ്യാറ്റിൻകര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽ ഉൾപ്പെട്ട കുറുങ്കുട്ടി എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് നായക സഭ അംഗവുമായ കോട്ടുകാൽ കൃഷ്‌ണകുമാർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ജി. സുരേന്ദ്രൻ നായർ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, സെക്രട്ടറി ബി.എസ്. പ്രദീപ് കുമാർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ. ജയമോഹൻ, മേഖല കൺവീനർ മുരളീധരൻ നായർ, വാർഡ് മെമ്പർ വീണ, വനിതാ സമാജം പ്രസിഡന്റ് അജിതകുമാരി, കരയോഗം സെക്രട്ടറി ആർ. സജുകുമാരൻ തമ്പി, ജോയിന്റ് സെക്രട്ടറി കെ. സജികുമാർ എന്നിവർ പങ്കെടുത്തു.