വെള്ളറട: ഗ്രാമപഞ്ചായത്ത് വക നിർമ്മാണം നടക്കുന്ന ആറാട്ടുകുഴിയിലെ സ്റ്റേഡിയത്തിൽ നിന്ന് മണ്ണ് കടത്തിയ സംഭവത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് വെള്ളറട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി ധർണ ഉദ്ഘാടനം ചെയ്തു. ഘടകകക്ഷി നേതാക്കളായ ഇടമനശ്ശേരി സന്തോഷ്, ആനപ്പാറ രവി, കൂതാളി ഷാജി, ജ്ഞാനദാസ്, ടി.എൽ. രാജ്, സാനാതനൻ തുടങ്ങിയവർ സംസാരിച്ചു.