കടക്കാവൂർ: അഞ്ചുതെങ്ങിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. അഞ്ചുതെങ്ങ് മീരാൻകടവ് പുത്തൻനടയ്ക്കു സമീപം സതീഷ് വില്ലയിൽ സാജനാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാലുപേരടങ്ങുന്ന ആക്രമിസംഘം സാജനെ വീട്ടുകോംമ്പോണ്ടിനുളളിൽ കയറി വെട്ടുകയായിരുന്നു. സാജൻ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അഞ്ചുതെങ്ങ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .