l-j-d-dharna

മലയിൻകീഴ്: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയും പെട്രോൾ, ഡീസൽ വില വർദ്ധനവിലും പ്രതിഷേധിച്ച് ലോക്താന്ത്രിക് ജനതാദൾ മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു. ജി. നീലകണ്ഠൻനായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണയിൽ മണ്ഡലം പ്രസിഡന്റ് അഡ്വ.എൻ.ബി. പദ്മകുമാർ, നേതാക്കളായ മേപ്പൂക്കട മധു, വിജയൻ, മണപ്പുറം ഹരികുമാർ, മച്ചേൽ ഹരികുമാർ, നന്ദകുമാർ സജീവ്,എസ്.പി.സുനിൽകുമാർ പി.എസ്. സതീഷ് മേപ്പൂക്കട വിജയൻ,കുന്നംപാറ ജയൻ എന്നിവർ സംസാരിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്...ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ലോക്താന്ത്രിക് ജനതാദൾ മലയിൻകീഴ് സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്യുന്നു.)