dr

നെയ്യാറ്റിൻകര: ഡോക്ടേഴ്സ് ദിനത്തിൽ ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രശസ്തിപത്രവും നൽകി. ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.എസ്. ബിനു, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി. അനിൽകുമാർ, ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനൂപ്, പഞ്ചായത്ത് സെക്രട്ടറി ഐ.സി. രാജേഷ്, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സുധീഷ്, മഹിളാമോർച്ച മണ്ഡലം സെക്രട്ടറി മഞ്ജുള ദേവി, ഒ.ബി.സി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് മുരുകൻ , ജനറൽ സെക്രട്ടറി, വിനോദ്, മഞ്ചവിളാകം വാർഡ് അംഗം ബിന്ദു, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അംഗം പൊരുതൽ ദിലീപ്, യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി വിവേക് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.