വർക്കല: കഴിഞ്ഞ ഏഴ് ദിവസത്തെ കൊവിഡ് രോഗവ്യാപന നിരക്ക് കണക്കിലെടുത്ത് വർക്കല നഗരസഭ പ്രദേശത്തെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇതു പ്രകാരം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും. വിവാഹ ആവശ്യങ്ങളുമായി ബന്ധപ്പെടുന്ന വസ്ത്രവ്യാപാര ശാലകളും ജൂവലറികളും ചെരുപ്പ് കടകളും വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിൽകുന്ന കടകൾ, റിപ്പയർസർവ്വീസ് കടകൾ തുടങ്ങിയവ പകുതി ജീവനക്കാരെ ഉൾപെടുത്തി വെളളിയാഴ്ച ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. ശനി, ഞായർ ദിവസങ്ങളിൽ സൂപ്പർമാർക്കറ്റടക്കമുളള അവശ്യസാധനങ്ങൾ വിൽകുന്ന കടകളിൽ നിന്നും ഹോംഡെലിവറി മാത്രം നടത്താവുന്നതാണ്. കഴിഞ്ഞ ഒരാഴ്ചത്തെ വർക്കലയിലെ ശരാശരി ടിപിആർ 13.45ആണ്.