വർക്കല: സ്വാമി ശാശ്വതീകാനന്ദയുടെ19ാമത് സമാധിദിനo ഗുരുധർമ്മ പ്രചരണ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ശിവഗിരിയിൽ സ്വാമി ശാശ്വതികാനന്ദയുടെ സമാധി മണ്ഡപത്തിൽ ഗുരുധർമ്മ പ്രചരണ സംഘം ഭാരവാഹികൾ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. തുടർന്ന് നടന്ന സമാധിദിനാചരണ സമ്മേളനം സി.പി. ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ നവോദ്ധാനത്തിന്റെ ആദ്യ ശില്പി ശ്രീനാരായണഗുരുദേവൻ ആണെന്നും കേരളത്തിലെ സാമൂഹിക അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുദേവന്റെ സന്ദേശങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാരിലെത്തിച്ച സന്യാസി ശ്രേഷ്ഠനാണ് സ്വാമി ശാശ്വതികാനന്ദയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘം സംസ്ഥാന ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പരാനന്ദ മുഖ്യപ്രഭാഷണം നടത്തി. വർക്കല മോഹൻദാസ്, ഓടനാവട്ടം എം. ഹരീന്ദ്രൻ, ക്ലാപ്പന സുരേഷ് എന്നിവർ പങ്കെടുത്തു.