നെടുമങ്ങാട്: പനവൂർ പഞ്ചായത്തിലെ എസ്.എൻ പുരം വാർഡിൽ വിവിധ വികസനപദ്ധതികൾ അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച റോഡ്, യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി എസ്.എൻ പുരം ജംഗ്‌ഷനിൽ സ്ഥാപിച്ച കോൺവെക്സ് മിറർ എന്നിവയുടെ ഉദ്‌ഘാടനവും നിർദ്ധന വിദ്യാർത്ഥിക്ക് സ്മാർട്ട്‌ ഫോൺ കൈമാറലും എം.പി നിർവഹിച്ചു. യൂത്ത് കോൺഗ്രസ് എസ്.എൻ പുരം യൂണിറ്റ് കമ്മിറ്റി ഉദ്‌ഘാടനവും നടന്നു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അംഗം ലാൽ വെള്ളാഞ്ചിറ, വാർഡ്‌ മെമ്പർ എസ്.എൻ പുരം ഷൈല, എസ്.എൻ പുരം ഷാൻ, പ്രവീൺ, സൈഫുദ്ധീൻ എന്നിവർ പങ്കെടുത്തു.