കാട്ടാക്കട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാട്ടാക്കട ഉപസമിതി ഓഫീസിന് മുന്നിൽ ചുമട്ട് തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻനായർ ധർണ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട വർഗീസ് അദ്ധ്യക്ഷത വഹിച്ചു. തച്ചോട്ടുകാവ് ബിജു, കാട്ടാക്കട രാമു,കിള്ളി സുധീർ, മംഗലയ്ക്കൽ ശിവൻ, കാട്ടാക്കട ഉണ്ണി എന്നിവർ സംസാരിച്ചു. ചുമട്ടുതൊഴിലാളികൾക്ക് കൊവിഡ് കാല ആശ്വാസമായി 5000 രൂപ ഗ്രാന്റും,10000 രൂപ പലിശ രഹിത വായ്പയും ഇ.എസ്.ഐ.അനുവദിക്കുക എന്നീവയാണ് പ്രധാന ആവശ്യങ്ങൾ.
ഫോട്ടോ - വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ നടത്തിയ ധർണ
ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്യുന്നു