kpcc

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുതിർന്ന നേതാക്കൾ ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് യോഗം ചേരും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പുറമേ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവരും പങ്കെടുക്കും. പ്രതിപക്ഷനേതാവ് കോഴിക്കോട്ടേക്ക് പോയതിനാൽ അദ്ദേഹം ഓൺലൈനിൽ യോഗത്തിൽ ഭാഗഭാക്കായേക്കും.

ജംബോസമിതികൾ വെട്ടിച്ചുരുക്കുമ്പോൾ തഴയപ്പെടുന്നവരെ തൃപ്തിപ്പെടുത്താനുതകുന്ന തീരുമാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അത്തരം വിഷയങ്ങളൊക്കെ ഇന്നത്തെ യോഗം ചർച്ച ചെയ്തേക്കും.