photo

പാലോട്: പേരയം നന്മ സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാല സംഘടിപ്പിച്ച അക്ഷര ജ്വാല 2021 ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പഠനസൗകര്യത്തിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം, ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി എന്നിവ ആരംഭിച്ചു.

എം. സ്വരൂപ് അദ്ധ്യക്ഷനായി. പനവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുനിത, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനൻ, വാർഡ് അംഗങ്ങളായ പുഷ്കല കുമാരി, ദീപാമുരളി തുടങ്ങിയവർ സംസാരിച്ചു. ജി.ടി. അനീഷ് റിപ്പോർട്ടും പി.എം. മുരളീധരൻ നായർ പദ്ധതി അവതരണവും നടത്തി. പേരയം സുഭാഷ് സ്വാഗതവും എം. ഹരിമോഹൻ നന്ദിയും പറഞ്ഞു.