ddddd

തിരുവനന്തപുരം:ജില്ലയിൽ ട്രാൻസ്‌ജെൻഡർമാർക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർവഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിൽ 137 ട്രാൻസ്‌ജെൻഡർമാരിൽ 59 പേർ ആദ്യ ഡോസ് കൊവാക്‌സിൻ സ്വീകരിച്ചു. പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെയും സാമൂഹ്യ സുരക്ഷാ ദൗത്യത്തിലെയും ആരോഗ്യ പ്രവർത്തകർ അടങ്ങുന്ന സംഘമാണ് വാക്‌സിനേഷൻ നൽകുന്നത്. പൂജപ്പുര വി.ടി.സി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ എം. ഷൈനിമോൾ, മെഡിക്കൽ ഓഫീസർ ഡോ. ചിത്രാ രവി, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.