മലയിൻകീഴ്: ഓൺലൈൻ പഠനസംവിധാനമില്ലാത്ത വിളപ്പിൽശാല ഗവ.യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകി. അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, വിവിധ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 35 വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് ഫോൺ വിതരണം ചെയ്തു. ഐ.ബി. സതീഷ് എം.എൽ.എ ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശോഭനകുമാരി, വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ഷാജി, പഞ്ചായത്ത് അംഗങ്ങളായ ഫ്ലോറൻസ് സരോജം, ചന്ദ്രബാബു, പി. സുരേഷ്, കാട്ടാക്കട ബി.പി.സി.എൻ. ശ്രീകുമാർ, ഹെഡ്മിസ്ട്രസ് കെ.ജി. ബിന്ദുമോൾ എന്നിവർ സംസാരിച്ചു.