bjp

നെയ്യാറ്റിൻകര: വനംകൊള്ളക്കെതിരെ ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. കൊല്ലയിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പദയാത്ര സമാപനം ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് അഡ്വ.എം. പ്രദീപ് ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വിക്രമൻനായർ, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി. അനിൽകുമാർ, മണ്ഡലം കമ്മറ്റി അംഗം ഷാർപ്പ് അനി, കമ്മിറ്റി വൈസ് പ്രസിഡന്റ് സനൂപ്, സെക്രട്ടറി ഐ.സി. രാജേഷ്, മധു, കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഉദയൻ, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവുമായ ശശികല, പഞ്ചായത്ത് കമ്മിറ്റി അംഗം പൊരുതൽ ദിലീപ് എന്നിവർ പങ്കെടുത്തു.