തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകളിൽ സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികൾക്കും അംഗത്വമുറപ്പാക്കാൻ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. ക്ഷേമനിധി ബോർഡിന്റെ കേന്ദ്രീകൃത പരാതി പരിഹാര ആപ്ലിക്കേഷനും കോൺഫറൻസ് ഹാളും മന്ത്രി ഉദ്ഘാടനം ചെയ്തു.
ലേബർ കമ്മീഷണർ ഡോ.എസ്. ചിത്ര, വാർഡ് കൗൺസിലർ സി. ഹരികുമാർ, ബോർഡ് ഡയറക്ടർമാർ, ആർക്കിടെക്ട് ശങ്കർ തുടങ്ങിയവർ സംസാരിച്ചു. ബോർഡ് ചെയർമാൻ എം.എസ്. സ്‌കറിയ സ്വാഗതവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി. സജീവ്കുമാർ നന്ദിയും പറഞ്ഞു. ഹാബിറ്റാറ്റാണ് 11 സെന്റ് സ്ഥലത്ത് 5,440 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള മൂന്ന് നില കെട്ടിടം നിർമ്മിച്ചത്.