നെടുമങ്ങാട്: ഉപജില്ല സംസ്‌കൃത അക്കാഡമിക് കൗൺസിൽ യോഗം എ.ഇ.ഒ ഇന്ദുവിന്റെ അദ്ധ്യക്ഷതയിൽ ഗൂഗിൾ മീറ്റ് മുഖേനെ ചേർന്നു. സെക്രട്ടറി ആദർശ് സ്വാഗതം പറഞ്ഞു. ശ്രീശങ്കരി പ്രാർത്ഥന ചൊല്ലി. കൗൺസിൽ അദ്ധ്യക്ഷയായി എ.ഇ.ഒ ഇന്ദുവിനെയും ഉപാദ്ധ്യക്ഷനായി ജയകുമാറിനെയും (ടൗൺ യു.പി.എസ്) സെക്രട്ടറിയായി എം.എം ആദർശിനെയും (വെളിയന്നൂർ) തിരഞ്ഞെടുത്തു. രഞ്ജൻ ജോർജ്, പി.എസ്. അനന്തകൃഷ്ണൻ, എൻ. സുരേഷ്, വി. സതീഭായി, കെ. ശില, സി.ജി. പ്രേംജിത്, എസ്. മീന, എ. മഞ്ജു എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.