മലയിൻകീഴ്: വിളവൂർക്കൽ, മലയിൻകീഴ് ഗ്രാമപഞ്ചായത്തുകളിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നത് ജനങ്ങളിൽ ആശങ്ക പടരുകയാണ്. വിളവൂർക്കൽ പഞ്ചായത്ത് പ്രദേശം കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചു. 22.5 ശതമാനമാണ് ടി.പി.ആർ നിരക്ക്. തുറക്കാവുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1മണിവരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. മലയിൻകീഴ് ഇന്നലെയും 19 ശതമാനമാണ് ടി.പി.ആർ.നിരക്ക്. പ്രൈമറി കോണ്ടാക്റ്റിലുള്ളവരെ പരിശോധിക്കുന്നതാണ് ടി.പി.ആർ. കുറയാത്തതെന്നാണ് അധികൃതർ നൽകുന്ന വിവരം. വരും ദിവസങ്ങളിൽ പരിശോധന ത്വരിതപ്പെടുത്തുമെന്നും എല്ലാ പേരെയും പരിശോധിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി അറിയിച്ചു.