rol

കല്ലറ: സംഘടനാ പ്രവർത്തങ്ങൾക്കൊപ്പം സാമൂഹിക വിഷയങ്ങളിലും ഇടപെട്ട് റോട്ടറി ക്ലബ്ബുകൾ നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. റോട്ടറി ഇന്റർനാഷണലിന്റെ എന്റെ ഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി കല്ലറ കൊവിഡ് ആശുപത്രിയിൽ മൂന്നര ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. അഡ്വ. ഡി.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. കല്ലറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് സോൺ ഗവർണർ വി.വി. സജി സ്വാഗതം പറഞ്ഞു, ഡിസ്ട്രിക് ഗവർണർ കെ.ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ. ലിസി, ജില്ലാ പഞ്ചായത്തംഗം ബിൻ ഷാ ബി ഷറഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, വാർഡംഗം ബിജു, വാമനപുരം ബി.ഡി.ഒ സഖി, കല്ലറ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. പത്മ കേസരി, റോട്ടറി ഡിസ്ട്രിക്ട് ട്രെയിനർ കെ.ശശികുമാർ, അഡ്വൈൈസർ ആർ.രഘുനാഥ്, മുൻ ഡിസ്ട്രിക്ട് ഗവർണർ സുരേഷ് മാത്യൂ, റവന്യൂ ജില്ലാ അസോസിയേറ്റ് ഗവർണർ സി.ഷാജി, സുധി ജബ്ബാർ ,ശ്രീരാജ്, എ.വിജയകുമാർ, എം.വിജയകുമാർ എന്നിവർ പങ്കെടുത്തു.