തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന വനംകൊള്ളയ്‌ക്കൊപ്പം ക്രൂരമായ ആദിവാസി വഞ്ചനയും നടന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ആരോപിച്ചു. വനംകൊള്ളയുമായി ബന്ധപ്പെട്ട് നിരപരാധികളായ ആദിവാസികളെ കള്ളക്കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പട്ടികവർഗ മോർച്ച നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, ജനറൽ സെക്രട്ടറിമാരായ കെ. പ്രമോദ് കുമാർ, കെ.കെ. സുകുമാരൻ, ഭാരവാഹികളായ കെ.കെ. സുമിത്രൻ, സി.എ. ബാബു, ടി.കെ. ബാബു, കെ. സരസ്വതി, ആർ. ശിവദാസൻ, കമലമ്മ രാഘവൻ തുടങ്ങിയവർ സംസാരിച്ചു.