ബാലരാമപുരം: ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ് കാഞ്ഞിരംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആശ എസ്. രാജിനെയും കാഞ്ഞിരംകുളം ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.എസ്. ഗിരിജ എന്നിവരെയും ജീവനക്കാരെയും ക്ലബ് സെക്രട്ടറി ഡോ. മോഹനചന്ദ്രൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ക്ലബ് പ്രസിഡന്റ് എൻ.എൽ ശിവകുമാർ, കരുംകുളം രാധാകൃഷ്ണൻ, കാഞ്ഞിരംകുളം ഗിരി, കഴിവൂർ രാജേന്ദ്രൻ, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.