തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ മൺസൂൺ ഈ മാസം മദ്ധ്യത്തോടെ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എട്ടിനകം മൺസൂൺ തിരിച്ചെത്തി പതിനഞ്ചോടെ മഴ കനക്കുമെന്നാണ് വിലയിരുത്തൽ. അതിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. 39 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണ് ജൂണിൽ ലഭിച്ചത്, 408.44 മില്ലിമീറ്റർ. 643 മില്ലിമീറ്റർ പ്രതീക്ഷിച്ചു. 36 ശതമാനം കുറഞ്ഞു.