ആറ്റിങ്ങൽ: ഇന്റർ നാഷണൽ ലയൺസ് ക്ലബ് 318 എ റീജിയണിന്റെ ആഭിമുഖ്യത്തിൽ എട്ട് ലയൺസ് ക്ലബുകൾ ഡോക്ടേഴ്സ് ഡേ ആചരിച്ചു. ചിറയിൻകീഴ് താലൂക്കിലെ വിവിധ മേഖലകളിലെ 30 ഡോക്ടർമാരെ വീടുകളിലും അവരുടെ ആശുപത്രികളിലുമെത്തി ആദരിച്ചു. റീജിയണൽ ചെയർമാൻ ഡോ.പി. രാധാകൃഷ്‌ണൻ നായർ, സോൺ ചെയർമാൻ അനിൽകുമാർ, ആറ്റിങ്ങൽ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. പ്രേംജിത്, സെക്രട്ടറി കബീർദാസ് എന്നിവർ നേതൃത്വം വഹിച്ചു. ആറ്റിങ്ങൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ, ആറ്റിങ്ങൽ റേ മയോ ആശുപത്രി എം.ഡി ഡോ. രവീന്ദ്രൻ നായർ, ഗോകുലം മെഡിക്കൽ സെന്റർ ഡോ. പ്രഭു, അമർ ആശുപത്രി എം.ഡി. രാധാകൃഷ്ണൻ നായർ, ഡെന്റൽ സർജൻ പ്രേംജിത് തുടങ്ങിയവരെയാണ് ആദരിച്ചത്.
ചിറയിൻകീഴ് ലയൺസ് ക്ലബ് പ്രസിഡന്റ് ബിജു കുമാർ, നഗരൂർ ക്ലബ് പ്രസിഡന്റ് മുരളീധരൻ നായർ, സോൺ ചെയർമാൻ ഡോ. സതീശൻ, മണമ്പൂർ ക്ലബ് പ്രസിഡന്റ് ശശിധരൻ, ആറ്റിങ്ങൽ പാലസ് പ്രസിഡന്റ് വിജയുകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഡോക്ടർമാരെ ആദരിച്ചു.