communist

തിരുവനന്തപുരം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചിട്ട് നൂറ് വർഷം പൂർത്തിയായ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഫേസ്ബുക്കിൽ ആശംസകൾ നേർന്നു. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായും ശാസ്ത്ര-സാങ്കേതിക രംഗത്ത് നേട്ടങ്ങൾ കൊയ്‌തും മെച്ചപ്പെട്ട ജീവിത പശ്ചാത്തലമുള്ള സമൂഹമായും ചൈന വളരുമ്പോൾ അത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുടർന്ന സോഷ്യലിസ്റ്റ് വികസന പാതയുടെ ഗരിമയാണ് കാണിക്കുന്നത്.

ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യമായിട്ടുകൂടി മഹാമാരിയുടെ കാലത്ത് അടിപതറാതെ നിന്ന് നേരിട്ട് പൊരുതിയ ചൈനീസ് ഭരണകൂടത്തിന്റെ രീതി മാതൃകാപരമാണ്. പ്രതിസന്ധികളിൽ ആ ഭരണകൂടം ജനതയെ ചേർത്ത് പിടിച്ചതെങ്ങനെയെന്ന് നാം മനസ്സിലാക്കേണ്ടതാണ്.