കോവളം: അടിമലത്തുറയിൽ ലാബ്രഡോർ ഇനത്തിൽപ്പെട്ട ബ്രൂണോ എന്ന നായയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് നടി നസ്രിയയും പൂർണിമ ഇന്ദ്രജിത്തും. കഴുവിലേറ്റൂ,സോറി ബ്രൂണോ എന്നായിരുന്നു ജസ്റ്റീസ് ഫോർ ബ്രൂണോ എന്ന ഹാഷ്ടാഗിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പൂർണിമ പ്രതികരിച്ചത്. എന്തുക്കൊണ്ട് മനുഷ്യർ ഇങ്ങനെ ചെയ്യുന്നുവെന്നായിരുന്നു ലാബ്രഡോർ ഇനത്തിൽപ്പെട്ട ഒരു നായയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നസ്രിയയുടെ പ്രതികരണം. ബ്രൂണോയ്ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൂർണിമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയും നസ്രിയ ഷെയർ ചെയ്തിട്ടുണ്ട്. ക്രിസ്തുരാജ് എന്നയാളുടെ നായയെയാണ് നാട്ടുകാരായ 3 പേർ ചേർന്നാണ് കഴിഞ്ഞ ദിവസം ക്രൂരമായി തല്ലിക്കൊന്നത്. സംഭവത്തിൽ പ്രായപൂർത്തി ആകാത്ത രണ്ടു പേർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.