പാറശാല: അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തിൽ കുന്നത്തുകാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും, കുന്നത്തുകാൽ ആയുർവേദ ഹോസ്പിറ്റലിലെയും ഡോക്ടർമാരെ ബി.ജെ.പി കുന്നത്തുകാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചതിനെ തുടർന്ന് പ്രശംസാപത്രങ്ങൾ വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി, നിയോജക മണ്ഡലം സെക്രട്ടറി മണവാരി രതീഷ്, മുതിർന്ന പ്രവർത്തകനായ ചിമ്മിണ്ടി രാജൻ, ഓംകാർ ബിജു, വർണ്ണ സജി, ജയപ്രസാദ്, ചെറിയകൊല്ല പ്രദീപ്, ചിമ്മിണ്ടി മഹേഷ്, ലാൽകൃഷ്‌ണ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: 1. അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തിൽ കുന്നത്തുകാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.വിജയദാസിനെ ബി.ജെ.പി കുന്നത്തുകാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തി ആദരിക്കുന്നു.
ഫോട്ടോ: 2 അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തിൽ കുന്നത്തുകാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ.ആതി.രയെ ബി.ജെ.പി കുന്നത്തുകാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തി ആദരിക്കുന്നു.