തിരുവനന്തപുരം: മൂല്യ വർദ്ധിത കാർഷിക ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ചെറുകിട വ്യവസായങ്ങൾക്കുള്ള വൈദ്യുതി, കാർഷിക നിരക്കിൽ നൽകുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. പോത്താനിക്കാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും വൈദ്യുതി എത്താത്ത വിദൂര പ്രദേശങ്ങളിലെ ആദിവാസി ഊരുകളിൽ വൈദ്യുതി എത്തിക്കുന്ന പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദ്രുത ഗതിയിൽ പുരോഗമിക്കുന്നുണ്ട്.യോഗത്തിൽ, ഡോ.മാത്യു കുഴൽനാടൻ, എം എൽ എ അദ്ധ്യക്ഷനായിരുന്നു.
അഡ്വ.ഡീൻ കുര്യാക്കോസ് എം.പി . കെ എസ് ഇ ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എൻ.എസ് പിള്ള എന്നിവർ പങ്കെടുത്തു.